Sorry, you need to enable JavaScript to visit this website.

വായു മലിനീകരണം: ദല്‍ഹിയില്‍ സ്ഥിതി ഗുരുതരം എന്ന് പഠനം

ന്യൂദല്‍ഹി- ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം. പിഎം 2.5 പൊടി കണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ 54,000 പേര്‍ മരിച്ചതായി പഠനം. ഒരു ദശലക്ഷം പേരില്‍ 1800 മരണങ്ങള്‍ പിഎം 2.5 മൂലം ഉണ്ടാകുന്നതായും ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഐക്യു എയര്‍ ഡേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രശ്‌നം ദല്‍ഹിയെപ്പോലെതന്നെ ഗുരുതരമാണെന്നാണു പഠനത്തില്‍നിന്നു വ്യക്തമാകുന്നത്, പക്ഷെ ഒന്നാം സ്ഥാനം ഡെല്ഹിക്കാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളില്‍ യഥാക്രമം 12,000, 11,000, 11,000, 6,700 മരണം വായു മലിനീകരണം മൂലം ഉണ്ടായി. ലോക്ഡൗണിന്റെ ഭാഗമായി മലിനീകരണം കുറഞ്ഞെങ്കിലും ഇതില്‍ അതീവശ്രദ്ധ വേണ്ടതുണ്ടെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.
 

Latest News