Sorry, you need to enable JavaScript to visit this website.

പ്രായത്തിനുമപ്പുറമാണ് അവളുടെ ചിന്തകള്‍:  വിസ്മയയുടെ പുസ്തകത്തെക്കുറിച്ച് ദുല്‍ഖര്‍

വൈക്കം-മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ?ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം പരിചയപ്പെടുത്തിയും ആശംസകള്‍ നേര്‍ന്നും ദുല്‍ഖര്‍ സല്‍മാന്‍. പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്.വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.
'ആ വലിയ പാര്‍ട്ടിയ്ക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാളുകാരിയെ കുറിച്ച് ഞാനെപ്പോഴും ഓര്‍ക്കാറുണ്ട് രാത്രി കടന്നുപോകവേ പിറന്നാളുകാരിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നുപറഞ്ഞു, അവള്‍ ഉറങ്ങിയെന്ന്‌ചെന്നൈയിലെ താജ് ഹോട്ടലില്‍വെച്ചുള്ള അവളുടെ ആദ്യ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട പാര്‍ട്ടിയാണ്. 'ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'ഇത്ര ചെറുപ്രായത്തില്‍ തന്നെ ഒരെഴുത്തുകാരിയായി. പ്രായത്തിനുമപ്പുറമാണ് അവളുടെ ചിന്തകളും കലയുമെല്ലാം. അവളുടെ വളര്‍ച്ചയെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് എല്ലാമുള്ള ഉള്‍ക്കാഴ്ച ഈ പുസ്തകത്തിലൂടെ ലഭിക്കും. '
 

Latest News