തൊടുപുഴ-മോഹന്‍ലാല്‍ മീന ജോഡി ഭാഗ്യ ജോഡിയാണ്. ഇരുവരും ഒന്നിച്ചെത്തുമ്പോള്‍ ഹിറ്റുകള്‍ പിറക്കാറുമുണ്ട്. ഇരുവരും വീണ്ടും ഒന്നിയ്ക്കുന്ന ദൃശ്യം 2വിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ഫെബ്രുവരി 19നാണ് ദൃശ്യം 2 റിലീസ് ചെയ്യുന്നത്. മോഹന്‍ലാലുമായുള്ള കെമിസ്ട്രിയെ കുറിച്ചും ദൃശ്യം 2വിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മീന. എല്ലാവരും ചോദിക്കുന്നുണ്ട് കെമിസ്ട്രിയുടെ രഹസ്യമെന്താണെന്നൊക്കെ. പക്ഷേ സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അങ്ങനെയാണ്. ആ കഥാപാത്രങ്ങള്‍ തന്ന ഇംപാക്ട് വളരെ വലുതായിരുന്നു. അത് ശരിക്കും അനുഗ്രഹമാണ്. വളരെ സന്തോഷം തോന്നുന്നു. ഒരു കംപ്ലീറ്റ് ആക്ടറിനൊപ്പം ചെയ്യുമ്പോള്‍, ഈക്വലായിട്ടല്ലെങ്കിലും, കിട്ടുന്ന ഇംപാക്ട് വളരെ സന്തോഷകരമായ കാര്യമാണ്. ജോര്‍ജുകുട്ടി ഇപ്പോഴും പിശുക്കന്‍ തന്നെയാണെന്ന് മീന പറയുന്നു .ആദ്യഭാഗത്തെ അപേക്ഷിച്ച് റാണിക്ക് ഒത്തിരി മാറ്റം വന്നിട്ടുണ്ട്. ദൃശ്യത്തില്‍ റാണി വളരെ ഊര്‍ജ്ജസ്വലയായ കഥാപാത്രമായിരുന്നു. രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ല. ഒരുപാട് പ്രശ്‌നങ്ങള്‍ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോര്‍ജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട് '' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞു.