കോട്ടയം- ബിജു മേനോനും,പാര്‍വതി തിരുവോത്തും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആര്‍ക്കറിയാം മാര്‍ച്ച് 12ന് തിയറ്ററുകളില്‍. സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഈയടുത്തിറങ്ങിയ ആദ്യ ടീസറും ഫസ്റ്റ് ലുക്കും ശ്രദ്ധ നേടിയിരുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം നല്‍കി അവതരിപ്പിച്ചിരിക്കുന്നത് സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്‌സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.