Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ റണ്‍വേ ഇടത്തരം  വിമാനങ്ങള്‍ക്ക് സജ്ജം; റിപ്പോര്‍ട്ട് ഉടന്‍ നല്‍കും

കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതിക്ക് വിമാന കമ്പനികളും എയര്‍പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിനു സമര്‍പ്പിക്കാനും വിമാനക്കമ്പനികളുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗത്തില്‍ ധാരണയായി. 

അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ ശുപാര്‍ശ സഹിതം മൂന്നാഴ്ചക്കള്ളില്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൈമാറും. വിമാനക്കമ്പനികളും വിവിധ വിാനനത്താവള എജന്‍സികളും എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. വിമാന സര്‍വീസുകള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടത് ഡി.ജി.സി.എ ആണ്. അനുമതി ലഭിക്കുന്ന പക്ഷം വിമാനക്കമ്പനികള്‍ പുതുതതായി സര്‍വ്വീസ് ആരംഭിക്കാന്‍ സാധ്യതയുള്ള മേഖലകള്‍,അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍,ടൈം സ്ലോട്ടുകള്‍,വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍,എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയതു
കരിപ്പൂരില്‍ നിന്ന് 2015-ല്‍ പിന്‍വലിച്ച സൗദി അറേബ്യന്‍ എയര്‍ലെന്‍സ്,എമിറേറ്റ്‌സ്,എയര്‍ഇന്ത്യ വിമാന കമ്പനികളുടെ പ്രതിനധികള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ സംബന്ധിച്ച മുഴുവന്‍ വിമാന കമ്പനികളും സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.

കരിപ്പൂരില്‍ നിന്ന് ബി 777-200 ഇ.ആര്‍,ബി 777-200 എല്‍.ആര്‍,എ-330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസാണ് പുനരാരംഭിക്കുക. റണ്‍വെ നീളം കുറവായതിനാല്‍ വലിയ  ജമ്പോ വിമാനങ്ങള്‍ക്ക് സാധ്യമല്ലെങ്കിലും 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊളളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് യോഗത്തില്‍ വിമാന കമ്പനികള്‍ വ്യക്തമാക്കി.
കരിപ്പൂരില്‍ നിന്ന് ജമ്പോ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പിന്മാറിയ സൗദി എയര്‍ലെന്‍സ്,എമിറേറ്റ്‌സ്,എയര്‍ഇന്ത്യ വിമാനക്കമ്പനികള്‍ക്ക് അടക്കം ഇതോടെ ഇടത്തരം വിമാനങ്ങളുമായി ഡി.ജി.സി.എയുടെ അനുമതി ലഭിക്കുന്ന പക്ഷം തിരിച്ചെത്താനാവും. 
ഇതോടൊപ്പം കരിപ്പൂരില്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനുമാകും. കരിപ്പൂരിലെ റണ്‍വെ റിയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിച്ചാല്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കാമെന്ന് നേരത്തെ ഡി.ജി.സി.എ അറിയിച്ചിരുന്നു. തുടര്‍ന്ന് റിസ നിര്‍മ്മാണം ജനുവരിയോടെ ആരംഭിക്കാനും അതേ ാറിറ്റി ഒരുങ്ങുകയാണ്. 
ഇതിനുള്ള അനുമതി ഡി.ജി.സി.എ നല്‍കിയിട്ടുണ്ട്. അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ടില്‍  അന്തിമതീരുമാനം എടുക്കേണ്ടത് ഡി.ജി.സി.എ ആണെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. 
കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ എ.ടി.സി ജോയിന്റ് ജനറല്‍ മാനേജര്‍ ഷാഹിദ്, മാക്‌സിസ്, കമ്മ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഇലക്ട്രിക്കല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ കെ.പി.എസ്.കര്‍ത്ത, അഗ്‌നിശമന സേന സീനിയര്‍ മാനേജര്‍ മഹേഷ്,സഉദി എയലൈന്‍സ് പ്രതിനിധി ഷിറോദ്ഖര്‍,എമിറേറ്റ്‌സ് എയര്‍ പ്രതിനിധി മുഹമ്മദ് അലി, എയര്‍ഇന്ത്യ ഓപ്പറേഷന്‍സ് മാനേജര്‍ ശിവശങ്കര്‍ ബോസ്,ഖത്തര്‍ എയര്‍വേസ് മാനേജര്‍ ഫാറൂഖ് ബത്ത തുടങ്ങിയവര്‍ സംബന്ധിച്ചു. 

സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം മുതല്‍

സൗദിക്ക് ഇന്ത്യക്കാരെ വേണം; ആറു മാസത്തിനിടെ രണ്ട് ലക്ഷം പേരെത്തി

Latest News