ന്യൂദൽഹി- ഹാഥ്‌റസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ചു ദിവസത്തേക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അസുഖബാധിതയായ ഉമ്മയെ കാണാനാണ് ജാമ്യം. അഞ്ചു ദിവസത്തിനകം ജയിലിൽ തിരിച്ചെത്തണം എന്ന ഉപാധികളോടെയാണ് ജാമ്യം. മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുതെന്നും ജാമ്യവ്യവസ്ഥയുണ്ട്.