മുംബൈ-ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പോലീസ്. നോ പാര്‍ക്കിംഗ് സോണില്‍ വാഹനം പാര്‍ക്ക് ചെയ്തതിനാണ് നടപടി. വാഹനം പാര്‍ക്ക് ചെയ്ത് പുറത്ത് പോയി തിരിച്ചുവന്ന റണ്‍ബീര്‍ കണ്ടത് ടയറില്‍ പൂട്ടിട്ട നിലയിലിരിക്കുന്ന വാഹനത്തേയാണ്. തുടര്‍ന്ന് പിഴയടച്ച് വാഹനം തിരികെ ലഭിക്കുകയായിരുന്നു. കോവിഡ് ആശങ്കകള്‍ മറികടന്ന് ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തിയിരിക്കുകയാണ് റണ്‍ബീര്‍ കപൂര്‍. റണ്‍ബീറും, ആലിയയും ഒന്നിച്ചെത്തുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.