ചെന്നൈ-തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ തുടക്കം മലയാളത്തിലാണെങ്കിലും താരം തിളങ്ങിയത് തമിഴിലാണ്. തമിഴില്‍ എത്തിയതോടെ ഒന്നിലധികം പ്രണയവും മറ്റുമായി വിവാദത്തില്‍ പെട്ടിരുന്നു താരം.
തമിഴകത്തെ യുവ സംവിധായകനായ വിഘ്‌നേഷ് ശിവനാണ് നയന്‍സിന്റെ ഇപ്പോഴത്തെ കാമുകന്‍. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് ഇരുവരുമെങ്കിലും ഇപ്പോള്‍ ലിവിങ് ടുഗെദറിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും പ്രണയത്തിലായത് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍സ് നായികയായ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്.
വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായിരുന്നു നാനും റൗഡി താന്‍. ഈ ചിത്രം നയന്‍സിന്റെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി കിടിലന്‍ പ്രകടനമായിരുന്നു നയന്‍സ് കാഴ്ചവെച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറി വിഘ്‌നേഷ്.
ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്, ഇവര് പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിഘനേഷ് എപ്പോഴും നയന്‍സുമായുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. മിക്കപ്പോഴും ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്.
കഴിഞ്ഞ വര്‍ഷം നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലെ താരത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. ഇരുവരും അമ്മയ്‌ക്കൊപ്പം ഓണമാഘോഷിച്ചു. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിഘനേഷിന്റെ പുതിയ ചിത്രത്തിലും നയന്‍സ് തന്നെയാണ് നായിക. വിജയ് സേതുപതിയാണ് നായകന്‍. കത്തുവാക്കുളെള രണ്ട് കാതല്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാമന്തയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ത്രികോണ പ്രണയകഥ പറയുന്ന വിഘ്‌നേഷ് ശിവന്റെ ഈ ചിത്രത്തെവലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമ നിര്‍മ്മിക്കുന്നത് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍സും വിഘ്‌നേഷും ചേര്‍ന്ന് തന്നെയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിനൊപ്പം പുതിയ സിനിമയുടെ സഹനിര്‍മ്മാതാക്കളാണ് ഇവര്‍.
ഇതിനിടയില്‍ പുതിയ ചിത്രത്തെ കുറിച്ചുളള വിഘ്‌നേഷ് ശിവന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്റെ തങ്കം മറ്റൊരാള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തപ്പോള്‍ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നായിരുന്നു വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. അതായത് നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതി റൊമാന്‍സ് രംഗം ചെയ്യുമ്പോള്‍ മാത്രമാണ് തനിക്ക് ഓകെയെന്നായിരുന്നു സംവിധായകന്‍ കുറിച്ചത്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.