തൃശൂര്‍-ലോക്ക്ഡൗണ്‍ നാളുകള്‍ക്കു ശേഷം പുറത്തിറങ്ങിയ മലയാള ചിത്രം 'വെള്ളം' സംവിധാനം ചെയ്ത പ്രജേഷ് സെന്നും നായകന്‍ ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്ക് പേരിട്ടു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ചിത്രത്തിന് 'മേരി ആവാസ് സുനോ' എന്ന് പേരിട്ടു
തിരുവനന്തപുരത്തു ചിത്രീകരണം ആരംഭിച്ച വിവരം നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. 'ക്യാപ്റ്റന്‍' സിനിമയ്ക്ക് ശേഷം ജയസൂര്യയുംപ്രജേഷ് സെന്നും ചേര്‍ന്ന് പുറത്തിറക്കിയ സിനിമയായിരുന്നു 'വെള്ളം'.
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവര്‍ക്കും ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനായും ഷൂട്ടിംഗ് ആരംഭിക്കാനുമായി കാത്തിരിപ്പുണ്ട്.