ഇന്ത്യന്‍ വംശജ യു.എന്‍ സെക്രട്ടരി ജനറല്‍  സ്ഥാനത്തേക്ക് മത്സരിക്കുന്നു 

ന്യൂയോര്‍ക്ക്- ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് 34 കാരിയായ  ഇന്ത്യന്‍ വംശജ. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ആകാംഷ അറോറയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വംപ്രഖ്യാപിച്ച് രംഗത്തെതിയിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനോടൊപ്പം പ്രചാരണപ്രവര്‍ത്തനങ്ങളും ആകാംക്ഷ അറോറ തുടങ്ങി കഴിഞ്ഞു. ഒരുവട്ടം കൂടി മത്സരരംഗത്തുണ്ടാവുമെന്ന് യു.എന്‍ ക്രെട്ടറി ജനറലായ അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് താന്‍ മത്സരിക്കുന്ന വിവരം അറോറ അറിയിച്ചത്.ഇക്കൊല്ലം ഡിസംബര്‍ 31നാണ് 71 കാരനായ ഗുട്ടറെസിന്റെ പ്രവര്‍ത്തന കാലാവധി അവസാനിക്കുന്നത്.
 

Latest News