മുംബൈ-വിവാദങ്ങള്‍ക്കിടയില്‍ വീണ്ടും വിവാദത്തിന് മരുന്നിട്ട് ബോളിവുഡ് താരം കങ്കണ റണൗട്ട്. ട്വിറ്ററിലാണ് ലോക സിനിമയിലെ നടിമാരെ തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് രംഗത്ത് എത്തിയത്. തന്നേക്കാള്‍ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാര്‍ ഈ ഭൂലോകത്ത് ഉണ്ടെങ്കില്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്. കങ്കണ തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ധാക്കട് എന്നീ സിനിമകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ട്വീറ്റ്. തന്നേക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഭൂലോകത്ത് ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും കങ്കണ വ്യക്തമാക്കി. അവരുടെ കഴിവ് തെളിയിക്കാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കാമെന്നും കങ്കണ ട്വീറ്റ് ചെയ്തു.അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ ഗാഡോഡ് എന്നിവരുമായി തന്റെ പ്രകടനത്തെ കങ്കണ താരതമ്യം ചെയ്യുന്നു.