ഇന്‍ഡോര്‍- ഹിന്ദുദേവതകളേയും ആഭ്യന്തര മന്ത്രി അമിത് ഷായയേും പരിഹസിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാലു പേര് ഇപ്പോഴും ജയിലില്‍ തുടരുന്നു.
സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയേയും പ്രായപൂര്‍ത്തിയാകാത്തെ ഒരു കുട്ടിയേയുമാണ് വിട്ടയച്ചത്. ജയിലിലടച്ച മുനവ്വര്‍ ഫാറൂഖിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ആറു പേരെ അറസ്റ്റ് ചെയ്തതില്‍ സ്റ്റാന്‍ഡപ്പ് കോമഡി പരിശീലിച്ചു തുടങ്ങിയ ഒരു എം.ബി.എ വിദ്യാര്‍ഥിയും ഇളയ സഹോദരനുമുണ്ടായിരുന്നു. പ്രയാപൂര്‍ത്തിയാകാത്ത കുട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നില്ല. മത്രമല്ല, നിയമവിരുദ്ധമായി പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്കൂളില്‍ പഠിക്കുന്ന കുട്ടിയെ ഒരാഴ്ചത്തേക്ക് ജുവനൈല്‍ റിമാന്‍ഡ് ചെയ്തിരുന്നു.
എം.ബി.എ വിദ്യാര്‍ഥിയും മുന്ന് പേരും ഇപ്പോഴും ഇന്‍ഡോര്‍ ജയിലിലാണ്. സ്റ്റാന്‍ഡപ് കൊമേഡിയനാകണമെന്ന അതിയായ ആഗ്രഹം കാരണമാണ് എം.ബി.എ വിദ്യാര്‍ഥി മുനവ്വര്‍ ഫാറൂഖിയുടെ പരിപാടിക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.