ചെന്നൈ- തമിഴ് നടൻ സൂര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് സൂര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചെന്നൈയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് താരം. ചികിത്സക്ക് പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും കോവിഡ് മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിക്കുകയും ചെയ്തു. സംവിധായകൻ പാണ്ടിരാജിൻറെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങ് ആരംഭിക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിങ് നീട്ടിവെച്ചു.