പെരുമ്പാവൂര്‍-2019 ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരുന്ന പരിപാടിയില്‍നിന്ന് അവസാന നിമിഷം പിന്‍മാറിയത് നടി സണ്ണി ലിയോണാണെന്ന് പരിപാടിയുടെ കോഓര്‍ഡിനേറ്ററായിരുന്ന ഷിയാസ് പെരുമ്പാവൂര്‍. പരിപാടിയുടെ തലേദിവസം രാത്രി ഒമ്പതു മണിക്കു പണം വാങ്ങിയ ശേഷം 11:21 ന് പരിപാടിയില്‍നിന്നു പിന്‍മാറുന്നതായി സണ്ണി ട്വീറ്റു ചെയ്യുകയായിരുന്നു. സംഘാടകര്‍ വാക്കു പാലിച്ചില്ലെന്നായിരുന്നു കാരണം പറഞ്ഞത്.ഒന്നരക്കോടിയിലേറെ രൂപ മുടക്കി നടത്താനിരുന്ന പരിപാടി മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ബാധ്യതമൂലം, പരിപാടിക്കായി പണം മുടക്കിയ വടകര സ്വദേശിനി ആത്മഹത്യാ ശ്രമം വരെ നടത്തി. കൃത്യസമയത്ത് മക്കള്‍ കണ്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഫെബ്രുവരി 13 ന് രാത്രി 9 മണിക്കു ശേഷം അവരെ ലൈനില്‍ കിട്ടാതായി. പരിപാടിക്ക് ആദ്യം 30 ലക്ഷം രൂപയാണ് പ്രതിഫലം പറഞ്ഞത്. പിന്നീട് വെള്ളപ്പൊക്കം കാരണം അഞ്ചു ലക്ഷം കുറയ്ക്കാമെന്നു സമ്മതിച്ചു. എന്നാല്‍ അതിനുശേഷം വാക്കുമാറി, 30 ലക്ഷം തന്നെ വേണമെന്നു പറഞ്ഞപ്പോഴാണ് അവസാന ഗഡു ഇട്ടു കൊടുത്തത്. ഇത്രയേറെ നഷ്ടമുണ്ടാകാന്‍ കാരണം സണ്ണി ലിയോണിന്റെ നിസ്സഹകരണമാണെന്നും ഷിയാസ് പറഞ്ഞു.