കൊച്ചി- വഞ്ചന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ െ്രെകബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി. താന്‍ പണം വാങ്ങിയിട്ട് മുങ്ങിയിട്ടില്ലെന്നാണ് നടിയുടെ മൊഴി. സംഘാടകന്റെ വീഴ്ചയാണ് പരിപാടികള്‍ നീണ്ടുപോകുന്നതെന്നും താന്‍ ഇപ്പോഴും വിളിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ. പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു നടിയെ ചോദ്യം ചെയ്തത്. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ല. അഞ്ച് തവണ പരിപാടിക്ക് ഡേറ്റ് നല്‍കി. അപ്പോഴൊന്നും പരാതിക്കാരന് പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചില്ല. താന്‍ ഇപ്പോഴും പരിപാടിക്ക് വിളിച്ചാല്‍ വരാന്‍ തയ്യാറാണെന്നും നടി വിശദീകരിച്ചു. കേരളത്തില്‍ ഇതിന് മുമ്പ് പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോണ്‍.