വാഷിംഗ്ടൺ- കർഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദുത്വ ഗ്രൂപ്പുകൾ തന്റെ കോലം കത്തിച്ചതിൽ പ്രതികരണവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസ്. കോലം കത്തിക്കുന്നവരെ കണ്ടപ്പോൾ ഞങ്ങൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചുപോയെന്ന് മീന ഹാരിസ് ട്വീറ്റ് ചെയ്തു.
തീവ്രവാദികളായ ഒരു ആൾക്കൂട്ടം നിങ്ങളുടെ ചിത്രം കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. നമ്മൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. ഞാൻ പറഞ്ഞുതരാം 23 വയസ്സുകാരിയായ തൊഴിലവകാശ പ്രവർത്തകയായ നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു. ലൈംഗികമായി ആക്രമിച്ചു. ജാമ്യം കൊടുക്കാതെ 20 ദിവസം തടവിലാക്കിയെന്നും മീന ഹാരിസിന്റെ ട്വീറ്റിൽ പറയുന്നു.
ധീരരായ ഇന്ത്യൻ പുരുഷന്മാർ കർഷകസമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങൾ കത്തിച്ചുവെന്ന് വരെ ചില തലക്കെട്ടുകൾ ഞാൻ കാണുകയുണ്ടായി. അതിലൊന്നും വലിയ കാര്യമില്ലെന്ന് ചിലർ പറയും. എന്നാൽ ഇതിൽ ഒരു ധീരതയുമില്ലെന്ന് ഞാൻ ആദ്യമേ പറയട്ടെയട്ടെയും മീന ഹാരിസ് വ്യക്തമാക്കി.