കൊച്ചി- ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ പരാതിയിലാണ് കൊച്ചി ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്തത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. പ്രോഗ്രാം കോഡിനേറ്ററായ ഷിയാസ് എന്നയാളാണ് പരാതിക്കാരന്‍.എന്നാല്‍ പരാതി സണ്ണി ലിയോണ്‍ തള്ളി. അഞ്ച് തവണ പരാപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടേതാണ് വിഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കി. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.