ന്യൂദൽഹി- വിവാദമായ പത്മാവതി എന്ന ചരിത്ര സിനിമ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. പത്മാവതി എന്ന സിനിമ ഇതേവരെ സെൻസർ ബോർഡ് കണ്ടിട്ടില്ലെന്നും ഈ അവസരത്തിൽ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എം.എൽ ശർമ്മ എന്ന അഭിഭാഷകനാണ് കേസ് നൽകിയത്. പത്മാവതി രാഞ്ജിയെ സിനിമ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ശർമ കോടതിയെ സമീപിച്ചത്. അലാവുദ്ദീൻ ഖിൽജിയെ മഹത്വവത്കരിക്കുന്നതാണ് സിനിമയെന്നും പരാതിയിലുണ്ട്.
വിവിധ കോണുകളിൽനിന്നുള്ള ഭീഷണിയും സെൻസർ ബോർഡിന്റെ അനുമതിയും ലഭിക്കാത്തതാണ് സിനിമയുടെ റിലീസ് വൈകാൻ കാരണം.