പയ്യോളി- മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയിരിക്കുന്ന 'കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം' എന്ന് തുടങ്ങുന്ന താരാട്ട് പാട്ടാണ് ഇപ്പോള്‍ അണിയറപ്രവത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് മലയാളത്തില്‍ വരികളെഴുതിയിരിക്കുന്നത്. റോണി റാഫേലാണ് സം?ഗീതം.
മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 19നാണ് തിയേറ്ററുകളിലെത്തുന്നത്. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, മധു, അര്‍ജുന്‍ സര്‍ജ, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.