Sorry, you need to enable JavaScript to visit this website.

അമ്മയുടെ ആസ്ഥാന മന്ദിരം നിര്‍മിച്ചത് 10 കോടി ചെലവില്‍ 

കൊച്ചി-മലയാളത്തിന്റെ താരക്കൂട്ടായ്മയായ 'അമ്മ' കൊച്ചി നഗരഹൃദയത്തില്‍ പുതിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപ. സംഘടനാ രൂപീകരണത്തിന്റെ 25-ാം വര്‍ഷത്തിലാണു അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. മന്ദിരം ഉദ്ഘാടനം നാളെ 10ന് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു നിര്‍വഹിക്കും. അമ്മ'യുടെ യോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുറമേ, വലിയ ഹാള്‍ സാംസ്‌കാരിക പരിപാടികള്‍ക്കു ലഭ്യമാക്കാനും ആലോചിക്കുന്നു. അംഗങ്ങള്‍ക്കു എഴുത്തുകാരെയോ സംവിധായകരെയോ കാണാന്‍ പ്രത്യേക ചേംബറുകളുണ്ട്. പതിവു രീതിയില്‍ കോഫി ഷോപ്പിലോ താരങ്ങളുടെ വീടുകളിലോ പോകേണ്ടതില്ല. ശല്യമില്ലാതെ കഥ കേള്‍ക്കാന്‍ അഞ്ച് സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്.പുതുകാലത്തിന്റെ സാങ്കേതികവിദ്യകളാണു പ്രധാന സവിശേഷത. പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും വേണ്ടി ഒരു നില മാറ്റിവച്ചിട്ടുണ്ട്.പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗം.
 

Latest News