ഹൈദരാബാദ്-പ്രേമം സിനിമകിയൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. ഇവര്‍ക്ക് തെന്നിന്ത്യയില്‍ ഏറെ ആരാധകരാണ് ഉള്ളത്. സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുപോലെ തന്നെ പല വിഷയങ്ങളിലും നിലപാടുകള്‍ വെളിപ്പെടുത്താനും താരം മടിയ്ക്കാറില്ല. അടുത്തിടെ സായ് പല്ലവി സിനിമാലോകത്തെ തന്റെ ഇഷ്ട താരം ആരെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ഒപ്പം താന്‍ ചെറുപ്പത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. എന്തായാലും നടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. സൂര്യയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട താരമെന്നാണ് സായ് പല്ലവി പറയുന്നത്. ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നു താനെന്ന് നടി വെളിപ്പെടുത്തി. താന്‍ സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്‍ജികെയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായെന്നും നടി പറയുന്നു.
സൂര്യയോടുള്ള കുട്ടിക്കാലത്തെ പ്രണയത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. അതുമാത്രമല്ല, ചെറുപ്പത്തില്‍ പ്രിയപ്പെട്ട ഹീറോയായ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറയുന്നു. 2019ല്‍ സൂര്യ സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്‍ജികെ. റാണ നായകനായി എത്തുന്ന വിരാടപര്‍വ്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങള്‍ക്ക് മുന്‍പ് നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്.