Sorry, you need to enable JavaScript to visit this website.

പോലീസുകാര്‍ ബോഡി ക്യാമറകള്‍ ഓഫ് ചെയ്യുന്നു; താക്കീതുമായി അധികൃതര്‍

മിനിയാപോലിസ്- പരാതികള്‍ ലഭിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനിടെ ശരീരത്തിലുള്ള ക്യാമറകള്‍ ഓഫ് ചെയ്യരുതെന്ന് അമേരിക്കയിലെ മിനിയാപോലിസ് പോലീസ് മേധാവിയും മേയറും പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസുകാരന്‍ ഞെരിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് വരുത്തിയ മാറ്റങ്ങളിലൊന്നാണ് പോലീസുകാരുടെ ക്യാമറ.


നടപടികള്‍ പുരോഗമിക്കുമ്പോഴോ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോഴോ പോലീസുകാര്‍ ക്യാമറ ഓഫ് ചെയ്യരുതെന്നാണ് മേയര്‍ ജേക്കബ് ഫ്രേയും പോലീസ് മേധാവി മെഡിരിയ അറഡോണ്‍ഡോയും നല്‍കിയ നിര്‍ദേശം.

പലസംഭവങ്ങളിലും യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ക്യാമറകള്‍ വലിയ സഹായം ചെയ്യുന്നുണ്ടെന്ന് പോലീസ് മേധാവി പ്രസ്താവനയില്‍ പറഞ്ഞു.


കഴിഞ്ഞ മേയ് 25-നാണ് ഫ്‌ളോയിഡിനെ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറക് ചോവിന്‍ കഴുത്തില്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസമെടുക്കാന്‍ പറ്റുന്നില്ലെന്ന ഫ്‌ളോയിഡിന്റെ വാക്കുകള്‍ വലിയ പ്രചാരം നേടുകയും രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.


നിരായധയായ സ്ത്രീയ വെടിവെച്ചുകൊന്ന സംഭവത്തിലും ബോഡ് ക്യാമറ വലിയ ചര്‍ച്ചയായിരുന്നു. ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിന് 911 ല്‍ വിളിച്ച ജസ്റ്റിന്‍ റസിക് ഡമോണ്ടിനെയാണ് മിനിയാപോലിസിലെ പോലീസുകാരന്‍ വെടിവെച്ചു കൊന്നത്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News