അഗര്‍ത്തല- ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ചുവകൊന്നു. 37 കാരനായ ക്രിപ രഞ്ജന്‍ ചക്മയാണ് കൊല്ലപ്പെട്ടത്. ജലചന്ദ്ര കര്‍ബാരി പാറ പ്രദേശത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ആശിഷ് ഭട്ടചാര്‍ജി, പ്രദേശത്തെ എം.എല്‍.എ ശംഭുലാല്‍ ചക്മ, പാര്‍ട്ടി ജനജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹംഗ്‌സ കുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ത്രിപുര ഓട്ടോണമസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്നും ഉടന്‍തന്നെ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നും ബി.ജെ.പി വക്തവ് നബേന്ദു ഭട്ടചാര്‍ജി ആവശ്യപ്പെട്ടു.