Sorry, you need to enable JavaScript to visit this website.

മലയാളികളുടേത് ക്രൂരമായ ട്രോളുകള്‍,  കുഞ്ഞുടുപ്പ് അണിഞ്ഞാലും ആക്രമിക്കും -മാളവിക മോഹന്‍ 

ആലപ്പുഴ- 2013ല്‍ ദുല്‍ഖര്‍ ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു മാളവിക മോഹന്റെ അരങ്ങേറ്റം. പിന്നീട് ഗ്രേറ്റ് ഫാദര്‍ അടക്കം പല ചിത്രങ്ങളിലും അഭിനയിച്ച താരം തമിഴ് സിനിമയിലാണ് പിന്നീട് ശ്രദ്ധേയമായത്. രജനികാന്ത് ചിത്രം പേട്ട, വിജയ് ചിത്രമായ മാസ്റ്റര്‍ എന്നീ സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച മാളവിക ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് നേരിടേണ്ടി വന്ന ട്രോള്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. മറ്റ് സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാണെന്നാണ് മാളവിക പറയുന്നത്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തിനെ പറ്റി പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം.ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ, മാളവിക പറഞ്ഞു.
 

Latest News