Sorry, you need to enable JavaScript to visit this website.

മുന്‍മന്ത്രി അടക്കം അഞ്ച് തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി- ബംഗാള്‍ മുന്‍ വനം മന്ത്രി രാജിബ് ബാനര്‍ജി ഉള്‍പ്പടെ അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
അമിത് ഷായുടെ ഹൗറ റാലിയില്‍ വച്ച് ബി.ജെ.പിയില്‍ ചേരേണ്ടിയിരുന്ന നേതാക്കള്‍, അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിക്കു പുറപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച മന്ത്രി രാജിബ് ബാനര്‍ജി, ബാലിയില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ബൈശാലി ദാല്‍മിയ, ഉത്തര്‍പാറ എം.എല്‍.എ പ്രഭിര്‍ ഘോഷാല്‍, ഹൗറ മേയര്‍ രതിന്‍ ചക്രബര്‍ത്തി, മുന്‍ എം.എല്‍.എ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

 

Latest News