Sorry, you need to enable JavaScript to visit this website.

ഫഹദ് ഫാസിലിനും അമലാ പോളിനും എതിരെ ക്രൈംബ്രാഞ്ച് കേസെടുക്കും 

കൊച്ചി- വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ് അയച്ചു. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കാനാണ് ക്രൈംബാഞ്ച് നീക്കം. പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. 
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറിയിരുന്നു. ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.
പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ വില്‍പന നടത്തിയ ഏഴായിരത്തിലേറെ കാറുകള്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നാണ് കരുതുന്നത്. 
ആഡംബര കാറുകളുടെ വില്‍പന ഉറപ്പാക്കാന്‍ പുതുച്ചേരി റജിസ്‌ട്രേഷനു പ്രേരിപ്പിക്കുന്നത് കാര്‍ ഡീലര്‍മാരുടെ ഷോറൂമിലെ ജീവനക്കാരാണെന്നു കണ്ടെത്തി. ഒരു കോടി രൂപ വിലയുള്ള കാര്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ 20 ലക്ഷം രൂപ നികുതി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒരു ലക്ഷം മതി. ഡീലര്‍മാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. 
  


 

Latest News