കൊച്ചി- സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷവുമായി ബിജു മേനോന്‍. ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സുരേഷ് ഗോപിയുടെ 250 മത്തെ ചിത്രമായ ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. കടുവാക്കുന്നേല്‍ കുറുവച്ചനെന്ന പേര് പിന്നീട് ഒറ്റക്കൊമ്പന്‍ എന്ന് മാറ്റുകയായിരുന്നു.
ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.
ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പന്‍. പൃഥ്വിരാജ് -ഷാജി കൈലാസ് -ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.