ന്യൂദൽഹി- സിംഗു ബോർഡറിൽ സമരം നടത്തുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള പോലീസ് നീക്കത്തിൽ സംഘർഷം വീണ്ടും മൂർച്ഛിക്കുന്നു. പ്രദേശവാസികളെന്ന പേരിൽ സംഘ് പരിവാർ പ്രവർത്തകരെ രംഗത്തിറക്കിയാണ് പോലീസ് നീക്കം. അതിനിടെ, സമരം നടത്തുന്ന പോലീസുകാർക്ക് നേരെ കർഷക സമരത്തിനെത്തിയ ഒരാൾ വാൾ വീശി. ഇതിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. പോലീസുകാർ കർഷകരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രി മുതലാണ് സിംഗു അതിർത്തിയിൽ സംഘർഷം രൂക്ഷമായത്.