ന്യൂദൽഹി- കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ സിംഗു അതിർത്തിയിൽനിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്. ദേശീയ പതാകയുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് സിംഗുവിൽ മാർച്ച് നടത്തുന്നത്. റോഡ് തടസപ്പെടുത്തിയിരിക്കുന്ന കർഷകർ പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ഒരു പാർട്ടിയുടെയും ബാനറിലല്ല തങ്ങൾ പ്രതിഷേധിക്കുന്നതെന്നു യുവാക്കൾ പറയുന്നു. റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധിച്ചവർ ദേശീയ പതാകയെ അപമാനിച്ചുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു.