കൊല്ലം-അടുത്തകാലം വരെ മിനിസ്‌ക്രീനില്‍ വലിയ തിരക്കുണ്ടായിരുന്ന താരമായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാല്‍ റംസിക്കേസില്‍ ആരോപണ വിധേയയായതിനെത്തുടര്‍ന്ന് താരത്തിന് സീരിയലുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ തന്നെ ആരും വിലക്കിയിട്ടില്ല എന്നും അഭിനയത്തില്‍ നിന്ന് തല്‍ക്കാലം മാറി നിന്നത് സ്വന്തം തീരുമാന പ്രകാരം ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഉണ്ടാക്കിയ കരിയര്‍ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എന്നും താരം വളരെ സങ്കടത്തോടെ പറയുന്നു. റംസിയുടെ കേസില്‍ തനിക്കെതിരായ ആരോപണത്തില്‍ സത്യം ഇല്ല എന്നാണ് താരം പറയുന്നത് . നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട് എന്നും എത്ര കാലം കഴിഞ്ഞാലും യാഥാര്‍ത്ഥ്യം പുറത്തു വരുമെന്നും താരം പറയുന്നു.
മക്കളോടൊപ്പവും കുടുംബത്തോടൊപ്പവുമാണ് ഇപ്പോള്‍ സമയം ചെലവഴിക്കുന്നത് എന്നും താരം പറയുന്നു. താന്‍ അറിഞ്ഞു കൊണ്ട് ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല . അതുകൊണ്ടുതന്നെ എത്ര വര്‍ഷം കഴിഞ്ഞാലും സത്യം ജയിക്കും എന്നാണ് കേസിനെക്കുറിച്ച് ലക്ഷ്മിയുടെ അഭിപ്രായം. ലക്ഷ്മി ചെയ്തിരുന്ന വേഷങ്ങള്‍ ഇപ്പോള്‍ മറ്റു നടിമാരാണ് ചെയ്യുന്നത്.