സോള്‍-സൗത്ത് കൊറിയന്‍ നടിയായ സോങ് യൂ ജുങ് അന്തരിച്ചു. 26 വയസായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെന്നും പ്രമുഖ ആര്‍ട്ടിസ്റ്റ് ഏജന്‍സിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു. സോങ് യൂ ജുങ് മോഡലായിട്ടായിരുന്നു രംഗത്തെത്തിയത്. 2013 ല്‍ ഒരു സൗന്ദര്യ വര്‍ധക വസ്തുവിന്റെ മോഡലായിട്ടായിരുന്നു താരം എത്തിയത്. ശേഷം ഗോള്‍ഡന്‍ റെയിന്‍ബോ എന്ന ടിവി ഡ്രാമയില്‍ വേഷമിട്ടു. തുടര്‍ന്ന് നിരവധി സീരിയലുകളിലും താരം വേഷമിട്ടിരുന്നു അതില്‍ പ്രധാനമായിരുന്നു മേക്ക് യുവര്‍ വിഷ്, സ്‌കൂള്‍ 2017 എന്നിവ. അവസാനം വേഷമിട്ടത് 2019 ല്‍ പുറത്തിറങ്ങിയ ഡിയാന മൈ നെയിം എന്ന സീരിയലാണ്.