ന്യൂദല്‍ഹി- ദല്‍ഹിയില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിനിടെ മരിച്ച യുവകര്‍ഷകന്റെ മരണ കാരണം ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് താഴെ വീണതിനെ തുടര്‍ന്നാണെന്ന് ദല്‍ഹി പോലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ ദല്‍ഹി പോലീസ് പുറത്ത് വിട്ടു. ഇന്നലെ തലസ്ഥാനത്ത് നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവ്ദീപ് സിംഗാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് യുവകര്‍ഷന്‍ മരിച്ചതെന്ന് ആരോപിച്ച് സമരാനുകൂലികള്‍ ഉപരോധം നടത്തിയിരുന്നു.