കൊച്ചി- വസ്ത്രത്തിനു പുറമെ പെണ്‍കുട്ടിയെ കടന്നുപിടിച്ചാല്‍ പോക്‌സോ പ്രകാരമുള്ള ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ഡബ്ലിയു സി സി. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് 12 വയസുള്ള പെണ്‍കുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമണ കേസിന്റെ വിധി പറഞ്ഞത്. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങളാണ്. ഇത്തരം കേസുകള്‍ ഒരു പ്രാധാന്യവുമില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഡബ്ലിയു സി സി വ്യക്തമാക്കുന്നത്.
'ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നടത്തിയ വിധി പ്രഖ്യാപനത്തില്‍ വലിയ നിരാശയുണ്ട്. ജസ്റ്റിസ് പുഷ്പ ഗനേദിവാലയാണ് നഗ്‌നയല്ലാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ഐപിസിയുടെ കീഴില്‍ പീഡനമാണ് എന്നാല്‍ പോസ്‌കോ ആക്റ്റിന്റെ പരിധിയില്‍ വരുമ്പോള്‍ ലൈംഗിക അതിക്രമമല്ല എന്ന വിധി പറഞ്ഞത്. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങളാണ്. ഇത്തരം കേസുകള്‍ ഒരു പ്രാധാന്യവുമില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഡബ്ലിയു സി സിയുടെ അഭിപ്രായം'. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വിമര്‍ശനാത്മകമായ വിധി പ്രഖ്യാപനം നടത്തിയത്. വസ്ത്രത്തിനു പുറമെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമത്തിന്റെ ഗണത്തില്‍ പെടുത്താനാകില്ല എന്നായിരുന്നു കോടതി നിരീക്ഷണം.
12 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ നഗ്‌നയല്ലാതെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുന്നതോ, വസ്ത്രത്തിനുള്ളിലൂടെ സ്വകാര്യ ഭാഗം സ്പര്‍ശിക്കുകയോ ചെയ്യാത്ത പക്ഷം ലൈംഗിക അതിക്രമമായി കാണാന്‍ കഴിയില്ല. എന്നാല്‍ ഐപിസി സെക്ഷന്‍ 354 പ്രകാരം ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുന്ന പ്രവൃത്തിയാണ് പ്രതി ചെയ്തതെന്നും വിധിയില്‍ പറയുന്നു.