ന്യൂദൽഹി-റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് കർഷകർ നടത്തിയ ട്രാക്ടർ പരേഡ് അക്രമാസക്തമായ പശ്ചാത്തലത്തിൽ ഇന്ത്യയിലെ എംബസിക്കും കോൺസുലേറ്റുകൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്ക. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദൽഹിയുടെ വടക്കൻ അതിർത്തി, റിപ്പബ്ലിക് ദിന പരേഡ് റൂട്ടിലുള്ള പ്രദേശങ്ങൾ, ഇന്ത്യാ ഗേറ്റിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവ വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും യുഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുന്നറിയിപ്പ് നിർദേശം ദൽഹിിയിലെ എംബസിക്കും രാജ്യത്തെ വിവിധ നഗരങ്ങളിലെ കോൺസുലേറ്റുകൾക്കും കൈമാറി.