Sorry, you need to enable JavaScript to visit this website.

അച്ചടക്കത്തോടെ സമരം തുടങ്ങിയ കര്‍ഷകരെ സര്‍ക്കാര്‍ കണക്കിലെടുത്തില്ല-ശരദ് പവാര്‍

ന്യൂദല്‍ഹി- കര്‍ഷകര്‍ അച്ചടക്കത്തോടെയാണ് സമരം തുടങ്ങിയതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭത്തെ ഗൗരവത്തോടെ കാണാന്‍ കൂട്ടാക്കിയില്ലെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടങ്ങിയ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ക്ഷമ നശിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ റാലി നടത്തിയത്.

https://www.malayalamnewsdaily.com/sites/default/files/2021/01/26/delhi5.jpg
ക്രമസമാധാന പാലനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. അവര്‍ അതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി.
റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ദല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ച് വന്‍ സംഘര്‍ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ചെങ്കോട്ടയിലും ഐടിഒയിലും കര്‍ഷകര്‍ പ്രവേശിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/01/26/redfort2.jpg
ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തി. പലയിടത്തും പോലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പോലീസ് പിന്നാലെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ദല്‍ഹി നഗരത്തില്‍ പ്രവേശിച്ചു.

അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News