ന്യൂദൽഹി- ദൽഹിയിൽ കർഷക മാർച്ചിൽ വൻ സംഘർഷം. കർഷകർക്ക് നേരെ ലാത്തി വീശിയ പോലീസിനെ അതേ രീതിയിൽ കർഷകരും തിരിച്ച് നേരിട്ടതോടെ വൻ സംഘർഷത്തിനാണ് ദൽഹി സാക്ഷ്യം വഹിക്കുന്നത്. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിച്ചെത്തുന്ന കാഴ്ചയാണ് ദൽഹിയിൽ. കർഷകർ ട്രാക്ടറുമായി പോലീസിന് നേരെ ഓടിയെത്തി. നിരവധി കർഷകരാണ് പോലീസിന് നേരെ ഓടിച്ചെത്തുന്നത്.