മുംബൈ- നടന്‍ വരുണ്‍ ധവാന്റേയും നടാഷ ദലാലിന്റേയും വിവാഹത്തിനു പിന്നാലെച അവരുടെ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഫാന്‍സ് ക്ലബ്.
കഴിഞ്ഞ ദിവസമായിരുന്നു വരുണ്‍ ധവാനും നടാഷയും തമ്മിലുള്ള വിവാഹം. ഇവരുടെ വിവഹത്തിനു മുമ്പുളള ഫോട്ടോയാണ് ശ്രദ്ധേയമായത്.
സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സുഹൃത്താണെന്നും എന്നാല്‍ പ്രണയം തുടങ്ങിയത് ഏറെ കഴിഞ്ഞാണെന്നും വരുണ്‍ പറഞ്ഞിരുന്നു.
മൂന്നുനാലു തവണ അവള്‍ നിരാകരിച്ചുവെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.