നെല്ലൂര്‍- പ്രശസ്തനായ ടിക് ടോക് താരം റാഫി ശൈഖ് ആത്മഹത്യം ചെയ്തു. ആന്ധ്രപ്രദേശിലെ നെല്ലൂരിലുള്ള വീട്ടിലാണ് ടിക് ടോകില്‍ ധാരാളം ഫോളോവേഴ്‌സുള്ള റാഫി ജീവനൊടുക്കിയത്.
ഏതാനും യുവാക്കളുടെ ശാരീരിക, മാനസിക പീഡനമാണ് റാഫിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളില്‍ ചിലര്‍ റാഫിയെ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രങ്ങളെടുത്ത ശേഷം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അവര്‍ പറഞ്ഞു.