ന്യൂദൽഹി- കർഷക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ട്രാക്ടർ റാലിക്ക് പോലീസ് അനുമതി. റിപ്പബ്ലിക് ദിനത്തിൽ ദൽഹി നഗരത്തിൽ സമാധാനപരമായി ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ അറിയിച്ചു. ഒരു ലക്ഷത്തോളം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്ന് കർഷക സമിതി നേതാക്കൾ അറിയിച്ചു.