കൊച്ചി-എട്ടാം ക്ലാസില്‍ പൂവിട്ട പ്രണയത്തിനു സാക്ഷാത്കാരം. ട്രാന്‍സ്‌വുമണും നടിയുമായ ഹരിണി ചന്ദന വിവാഹിതയായി. സുനീഷാണ് വരന്‍. എറണാകുളം ബിടിഎച്ച് ഹാളില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. ഗള്‍ഫില്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. സുനീഷിന്റെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കള്‍ ചടങ്ങിനെത്തിയിരുന്നില്ല.