തിരുവനന്തപുര- നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകും. ഇതിന് മുമ്പ് കൊച്ചി എം.ജി റോഡില്‍ കട ഉദ്ഘാടനത്തിന് സണ്ണി എത്തിയപ്പോള്‍ മഹാജനപ്രവാഹമാണ് എതിരേറ്റത്. ഇതിന്റെ ചിത്രങ്ങള്‍ ദേശീയ പത്രങ്ങള്‍ വരെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.