ഹോങ്കോംഗ്- സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തില്‍ നിന്ന് എല്‍.ജി പിന്മാറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്‌സ് കമ്പനിയായ എല്‍.ജിയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ 450 കോടി ഡോളറിന്റെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഈ വര്‍ഷം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അവസാനിപ്പിക്കുന്നതായാണ് സൂചന.വിപണിയില്‍ നിന്ന് പിന്‍മാറുക, വില്‍പനയില്‍ മാറ്റം വരുത്തുക, സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം ലഘൂകരിക്കുക തുടങ്ങിയ പദ്ധതികളാണ് കമ്പനി ആലോചിക്കുന്നത്. എന്ത് മാറ്റം വന്നാലും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും കമ്പനി മേധാവി വ്യക്തമാക്കിയിട്ടുണ്ട്.