വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് പ്രസിഡന്റ് പദവിയില്‍ ഡൊനള്‍ഡ് ട്രംപിന്റെ അവസാന ദിവസം വൈറ്റ് ഹൗസില്‍ മകള്‍ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയവും നടന്നു. ടിഫാനിയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. കാമുകന്‍ മൈക്കിള്‍ ബൗലസുമായാണ് ടിഫാനിയുടെ വിവാഹം ഉറപ്പിച്ചത്. ട്രംപിന്റെയും രണ്ടാം ഭാര്യ മാര്‍ല മേപ്ള്‍സിന്റേയും ഏക മകളാണ് 27കാരിയായ ടിഫാനി. 23കാരനായ ബലൗസ് നൈജീരിയന്‍ ശതകോടി കമ്പനിയുടെ അവകാശി കൂടിയാണ്. കുടുംബത്തോടൊപ്പം വൈറ്റ് ഹൗസില്‍ ചെലവിട്ട ഓര്‍മകളില്‍ ഏറ്റവും സവിശേഷമായതാണ് തന്റെ വിവാഹ നിശ്ചയമെന്ന് ടിഫാനി പറഞ്ഞു.
2018ലാണ് ഇവരും ഒരുമിച്ചുള്ള ആദ്യ ചിത്രം ലണ്ടനില്‍ നിന്ന് പുറത്തു വന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും ടിഫാനി സജീവമായി രംഗത്തുണ്ടായിരുന്നു. ട്രംപിന്റെ വിവിധ പരിപാടികളിലും ബലൗസ് പങ്കെടുത്തിരുന്നു.