ഇസ്ലാമാബാദ്- നരേന്ദ്ര മോഡി സര്‍ക്കാരും ഇന്ത്യന്‍ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് വാട്സാപ്പ് ചാറ്റ് ചോര്‍ന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് ആരോപിച്ചു.
പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിക്കാതെ മൊത്തം മേഖലയെ അസ്ഥിരമാക്കുന്ന സൈനിക സാഹസം നടത്തിയതിനു പിന്നില്‍ മോഡി-മീഡിയ കൂട്ടുകെട്ടാണെന്നാണ് മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയുടെ ചാറ്റില്‍നിന്ന് വ്യക്തമാകുന്നത്.
ജനങ്ങളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോഡിയും ബി.ജെ.പിയും വ്യോമക്രമണം ആസൂതണം ചെയ്തതെന്നും ഇംറാന്‍ ഖാന് പറഞ്ഞു.