വൈക്കം- ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്. സംവിധായകന്‍ ആര്‍.ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരങ്ങുന്നത്. ചീനി കം, പാ, ഷമിതാബ് , പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് ബാല്‍കി. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. കര്‍വാന്‍, സോയ ഫാക്ടര്‍ എന്നി ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇതിന് മുമ്പ് അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍.
നിരവധി ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദുല്‍ഖര്‍ തന്നെ നിര്‍മ്മിച്ച് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്, തമിഴില്‍ ഒരുങ്ങുന്ന വാന്‍, റോഷന്‍ ആന്‍ഡ്രൂസ് -ബോബി സഞ്ജയ് കൂട്ടുകെട്ടില് ഒരുങ്ങുന്ന ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.ഇതില്‍ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് ഉടന്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.