Sorry, you need to enable JavaScript to visit this website.

ദീപിക പദുക്കോണ്‍ വിദേശ വനിതയെന്ന് ബി.ജെ.പി നേതാവ് 

ന്യൂദല്‍ഹി- ഡച്ചുകാരിയായ നടി ദീപിക പദുക്കോണിന് ഇന്ത്യയുടെ അധഃപതനത്തെ കുറിച്ച് പഠിപ്പിക്കാന്‍ എന്ത് അവകാശമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്്മണ്യം സ്വാമി. സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയിലെ  നായിക ദീപിക പദുക്കോണിനെ കടന്നാക്രമിക്കുന്നതാണ്  സ്വാമിയുടെ പ്രതികരണം. 
ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ലെന്നും മറിച്ച്  ഡച്ചുകാരിയാണെന്നും അദ്ദേഹം ന്യൂസ് 18 ചാനലിനോട് പറഞ്ഞു.ദീപിക അധ:പതനത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ എന്നും സ്വാമി പറഞ്ഞു. 
പത്മാവതി സിനിമക്കെതിരായ പ്രതിഷേധം ബി.ജെ.പി ശക്തമാക്കിയിരിക്കെയാണ് സുബ്രഹ്്മണ്യം സ്വാമിയും വിവാദം ഏറ്റെടുത്തിരിക്കുന്നത്. നേരത്ത സിനിമക്കെതിരെ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയും തീപ്പൊരി നേതാവുമായ ഉമാഭാരതി രംഗത്തുവന്നിരുന്നു. പത്മാവതിക്കെതിരെ വലിയ എതിര്‍പ്പാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ അക്രമിക്കപ്പെട്ടു.  ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചതിന് ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സലിനും സമാനരീതിയില്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. നടന്‍ വിജയിന്റെ  മതം വരെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു വിമര്‍ശം.
 

Latest News