കോഴിക്കോട്- വിനോദ് കോവൂര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അദൃശ്യം എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി മുന്നേറുകയാണ്. മമ്മൂട്ടി ഉള്‍പ്പടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. വര്‍ഷത്തോളമായി ചലച്ചിത്ര - ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന കലന്തന്‍ ബഷീറാണ് ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും. സൂര്യ ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് സൂര്യ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു സൈക്കിള്‍ യാത്രക്കാരനിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ കഥ സസ്‌പെന്‍സും സന്ദേശവും നിറഞ്ഞതാണ്. ചലച്ചിത്ര - ടിവി താരം സനൂജ സോമനാഥ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന മെഗാഹിറ്റ് ചലച്ചിത്രത്തില്‍ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ ബഷീറിന്റെ പിതാവാണ് കലന്തന്‍ ബഷീര്‍. തിരക്കഥാകൃത്ത് , നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബഷീര്‍. മരട് എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തന്‍ ബഷീര്‍