ന്യൂദൽഹി- കർഷക സമരം പൊളിക്കാൻ നേതാക്കൾക്ക് നോട്ടീസ് അയച്ച എൻ.ഐ.എ നടപടിക്കെതിരെ ശിരോമണി അകാലിദൾ രംഗത്ത്. ഒൻപതാം തവണയും കർഷകരുമായുള്ള ചർച്ച പരാജയപ്പെട്ടപ്പോൾ കർഷകരെ തളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എൻ.ഐ.എയെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ നീക്കമെന്ന് അകാലി ദൾ അധ്യക്ഷൻ സുഖ് ബീർ സിംഗ് ബാദൽ പറഞ്ഞു. കർഷകർ ദേശവിരുദ്ധരല്ലെന്നും ബാദൽ പറഞ്ഞു.
കർഷക നേതാക്കളെയും കർഷക പ്രതിഷേധത്തേയും പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കർഷകർ ദേശവിരുദ്ധരല്ലെന്നും ബാദൽ പറഞ്ഞു.