ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം പെണ്‍മക്കള്‍, ചിരിപ്പിച്ച് ബച്ചന്‍

മുംബൈ- തമാശ നിറഞ്ഞ ട്വിറ്റര്‍ പോസ്റ്റുകള്‍ക്ക് പ്രശസ്തനാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും നടി അനുഷ്‌ക ശര്‍മ്മയുടെയും നവജാത മകളുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റില്‍ അമിതാഭ് ജി സുപ്രധാനമായ വിവരമാണ് പങ്കുവെക്കുന്നത്. പ്രമുഖ ക്രിക്കറ്റ്  താരങ്ങള്‍ക്കെല്ലാം പെണ്‍മക്കളാണ് പിറക്കുന്നതെന്നാണ് ബച്ചന്റെ തമാശ. നീണ്ട ലിസ്റ്റും അദ്ദേഹം പങ്കുവെച്ചു.

ഭാവിയിലെ വനിതാ ക്രിക്കറ്റ് ടീമിനെക്കുറിച്ച് സൂചന നല്‍കിയ ബിഗ് ബി, മഹേന്ദ്ര സിംഗ് ധോണിക്കും ഒരു മകളുണ്ടെന്നും ആരാണ് ഈ ടീമിന്റെ ക്യാപ്റ്റന്‍ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ബച്ചന്റെ നിരീക്ഷണം നെറ്റിസണ്‍മാര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കി. പലരും ചിരിക്കുന്ന ഇമോജികള്‍ കമന്റ് ബോക്‌സില്‍ ഇ്ട്ടപ്പോള്‍, ശിഖര്‍ ധവാനും ഹാര്‍ദിക് പാണ്ഡ്യക്കും മകനാണെന്ന വിവരം ചിലര്‍ പങ്കുവെച്ചു.

Image

Latest News