കണ്ണൂര്-ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ലവ് കേരളത്തിലെ തിയറ്ററുകളിലേക്ക്. ജനുവരി 29 നാണ് ചിത്രം റിലീസിന് എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോക്ക്ഡൗണിന് ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിലും മറ്റും റീലീസ് ചെയ്ത് ഒരാഴ്ചക്കകം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണ സിനിമയാണിത്. കേരളത്തിലെ തിയറ്ററുകള്‍ തുറന്നതോടെയാണ് ചിത്രം റിലീസിന് എത്തുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു ഫഌറ്റിനുള്ളിലെ ഭാര്യാഭര്‍ത്താക്കന്‍മാരുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.